Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Net Profit

ഐസിഐസിഐ പ്രുഡന്‍ഷ്യൽ അറ്റാദായത്തിൽ വർധന

കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം വാ​​​ര്‍ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 34.6 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 1,600 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

ക​​​മ്പ​​​നി​​​യു​​​ടെ പു​​​തി​​​യ ബി​​​സി​​​ന​​​സ് മൂ​​​ല്യം 10.9 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച​​​യോ​​​ടെ 2,629 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ന്നു. വി​​​എ​​​ന്‍ബി മാ​​​ര്‍ജി​​​ന്‍ 24.7 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​കെ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ​​​രി​​​ര​​​ക്ഷാ തു​​​ക 16.9 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച​​​യോ​​​ടെ 46.11 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.​​​

ക​​​മ്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ 3.14 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍ധി​​​ച്ചു. ആ​​​കെ പ്രീ​​​മി​​​യം വ​​​രു​​​മാ​​​നം 53,125 കോ​​​ടി​​​യാ​​​യി.

Business

സിഎസ്ബി അറ്റാദായം 153 കോടി രൂപ

കൊ​​ച്ചി: ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ന്‍റെ മൂ​​ന്നാം ത്രൈ​​മാ​​സ​​ത്തി​​ല്‍ സി​​എ​​സ്ബി​​യു​​ടെ അ​​റ്റാ​​ദാ​​യം 153 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

മു​​ന്‍ സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 152 കോ​​ടി​​യി​​രു​​ന്നു. പ്ര​​വ​​ര്‍ത്ത​​ന ലാ​​ഭം വാ​​ര്‍ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ 32 ശ​​ത​​മാ​​നം വ​​ര്‍ധ​​ന​​യോ​​ടെ 292 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ത്രൈ​​മാ​​സാ​​ടി​​സ്ഥാ​​ന​​ത്തി​​ലെ വ​​ര്‍ധ​​ന അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​ണ്.

ബാ​​ങ്കി​​ന്‍റെ ആ​​കെ നി​​ക്ഷേ​​പം 21 ശ​​ത​​മാ​​നം വാ​​ര്‍ഷി​​ക വ​​ര്‍ധ​​ന​​യോ​​ടെ 33,407 കോ​​ടി രൂ​​പ​​യി​​ല്‍ നി​​ന്നും 40,460 കോ​​ടി രൂ​​പ​​യി​​ല്‍ എ​​ത്തി. ആ​​കെ വാ​​യ്പ​​ക​​ള്‍ 28 ശ​​ത​​മാ​​നം വാ​​ര്‍ഷി​​ക വ​​ര്‍ധ​​ന​​യോ​​ടെ 28,639 കോ​​ടി രൂ​​പ​​യി​​ല്‍ നി​​ന്നും 36,677 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യ​​താ​​യും 2025 ഡി​​സം​​ബ​​ര്‍ 31ലെ ​​ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

റീ​​ട്ടെ​​യി​​ല്‍ രം​​ഗ​​ത്തെ വ​​ള​​ര്‍ച്ച നി​​ര്‍ണാ​​യ​​ക​​മാ​​കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം മു​​ത​​ല്‍ ത​​ങ്ങ​​ള്‍ വ​​ന്‍ തോ​​തി​​ലു​​ള്ള വ​​ള​​ര്‍ച്ച​​യ്ക്ക് ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്ന് ബാ​​ങ്ക് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍, സി​​ഇ​​ഒ എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.

Business

മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പി​ന് 630.36 കോ​ടി രൂ​പ അ​റ്റാ​ദാ​യം

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തെ ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യം 630.36 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി.

സം​​​​യോ​​​​ജി​​​​ത വ​​​​രു​​​​മാ​​​​നം 4,972.54 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മൊ​​​​ത്തം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി 55,707.53 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2,712.13 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യി മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ വ​​​​ള​​​​ര്‍​ച്ച കൈ​​​​വ​​​​രി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​​ർ പ​​​​റ​​​​ഞ്ഞു.

മു​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വ് അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​രു​​​​മാ​​​​നം 28.38 ശ​​​​ത​​​​മാ​​​​ന​​​​വും അ​​​​റ്റാ​​​​ദാ​​​​യം 59.56 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ചു. മൊ​​​​ത്ത നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 1.41 ശ​​​​ത​​​​മാ​​​​ന​​​​വും അ​​​​റ്റ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 0.76 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ടെ​​​​യും മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പി​​​ന്‍റെ മാ​​​​ത്രം ബി​​​​സി​​​​ന​​​​സും ഉ​​​​റ​​​​ച്ച ആ​​​​സ്തി ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും റി​​​​ട്ടേ​​​​ണ്‍ അ​​​​നു​​​​പാ​​​​ത​​​​ങ്ങ​​​​ളും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ലാ​​​​ഭ​​​​പ്രാ​​​​പ്തി സൂ​​​​ചി​​​​ക​​​​ക​​​​ളും ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. ലാ​​​​ഭ​​​​ക്ഷ​​​​മ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​ര്‍​ന്നു. ആ​​​​സ്തി​​​​ക​​​​ളി​​​​ലെ വ​​​​രു​​​​മാ​​​​ന അ​​​​നു​​​​പാ​​​​തം 3.52 ശ​​​​ത​​​​മാ​​​​ന​​​​വും ഓ​​​​ഹ​​​​രി മൂ​​​​ല​​​​ധ​​​​ന​​​​ത്തി​​​​ല്‍ ലാ​​​​ഭാ​​​​നു​​​​പാ​​​​തം 27.05 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്.

Latest News

Corehub Up